നീ കാണുന്നതു ,
ഞാൻ കാണുന്നുവെന്ന്  ,
നീ കണ്ടിരുന്നെങ്കിൽ...
പക്ഷെ ,
മൂടുപടം അണിയാതെ നിൻറെ മിഴികൾക്ക്,
യാഥാർഥ്യം കാണാനാവില്ലല്ലോ?

നിൻ മനമറിഞ്ഞതു,
എൻ മനമറിഞ്ഞുവെന്ന്,
നിൻ മനമറിഞ്ഞിരുന്നെങ്കിൽ...
പക്ഷെ,
സങ്കീർണമായ ചിന്തകളില്ലാതെ, നിൻ മനസ്സിനു,
യാഥാർഥ്യം അറിയാനാവില്ലല്ലോ?

നിൻറെ അനുഭവങ്ങൾ,
എൻറെ  അനുഭവങ്ങളായിരുന്നുവെന്നു,
നീ അനുഭവിച്ചിരുന്നെങ്കിൽ...
പക്ഷെ,
നിൻറെ ഉത്കർഷ വികാരങ്ങളില്ലാതെ, നിൻ   ഹൃദയത്തിനു,
യാഥാർഥ്യം അനുഭവിക്കാനാവില്ലലോ?

കാരണം തോഴാ ,
നിൻ നഗ്ന മനസ്സ് ,
ഉന്നത സമൂഹത്തിൻ നിഴലുകളിൽ,
ആഴത്തിൽ ആണ്ടുകിടക്കുന്ന ഭീരുവാം കാമുകനല്ലോ...

എങ്കിലും പ്രിയാ ,നീ ഓർക്കുക ,
നിൻ ഹൃദയമിടിപ്പിൻ  സ്പന്ദനം,
ഈ ഭൂമി തൻ അന്ത്യം വരെ,
എൻ ഹൃദയത്തിൻ  താളത്തിൽ അലിഞ്ഞിരിപ്പു...

***************************************************************





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അമ്മുഗുഡയിലെ പ്രേതം

അച്ഛൻറെ പുരികം